മകളുടെ കൂട്ടുകാരിയെ തല്ലി; അമ്മയ്ക്ക് 10 ദിവസം തടവ് ശിക്ഷ (വീഡിയോ)

single-img
29 June 2018

മകളുടെ കൂട്ടുകാരിയെ തല്ലിയ അമ്മയ്ക്ക് 10 ദിവസം തടവ് ശിക്ഷ. ചൈനയിലാണ് സംഭവം. കുട്ടിയെ യുവതി അടിക്കുന്ന വീഡിയോയും പുറത്തുവന്നു. നിന്‍ഗ്‌ബോ നഗരത്തിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം നടന്നത്. രണ്ട് കുട്ടികള്‍ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അതില്‍ ഒരു കുട്ടിയുടെ അമ്മ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ ഒരു കളിപ്പാട്ടത്തിനായി രണ്ട് കുട്ടികളും തമ്മില്‍ വഴക്കായി. കളിപ്പാട്ടത്തിന് വേണ്ടി രണ്ട് പേരും പിടിവലിയായപ്പോള്‍ അമ്മ മകള്‍ക്കൊപ്പം വഴക്കിട്ട കുട്ടിയെ അടിക്കുകയായിരുന്നു. രണ്ട് വട്ടമാണ് യുവതി കുട്ടിയെ അടിച്ചത്.

സംഭവമറിഞ്ഞ് എത്തിയ അടി കിട്ടിയ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ അടിച്ച യുവതിക്ക് 10 ദിവസം തടവ് ശിക്ഷയും 500 യുവാന്‍ പിഴയും ലഭിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി. വലിയ പ്രതിഷേധമാണ് യുവതിക്കെതിരെ ഉയര്‍ന്നത്.