ദിലീപിനെ പുറത്താക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

single-img
29 June 2018

കൊച്ചി: ദീലീപിനെ പുറത്താക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമാ മേഖലയെയാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതിസന്ധിയിലാക്കുന്നത്. ഇത് തുടരുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു.

ഇക്കാര്യത്തില്‍ ഒരു വിവാദത്തിന് ഇടനല്‍കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ലെന്നും എം.സി. ബോബി അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടക്കുന്നുണ്ട്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.