പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാം: ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിച്ച് മുകേഷ്

single-img
28 June 2018

കൊല്ലം: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ നടന്‍ മുകേഷ് എം.എല്‍.എ വിസമ്മതിച്ചു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മാദ്ധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പ്രതികരണം തേടിയെങ്കിലും അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായില്ല. അതിനിടെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.