പിറവത്ത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേരുന്നു

single-img
28 June 2018

കൊച്ചി: ഏരിയാ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചു പിറവത്ത് സിപിഎം, ഡിവൈഎഫ്‌ഐ അംഗങ്ങളായ ഇരുപത്തഞ്ചോളം പേര്‍ പാര്‍ട്ടി വിട്ടു സിപിഐയില്‍ ചേരുന്നു. മൊത്തം 60 പേര്‍ ഒപ്പമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പിറവം നിയമസഭാ സീറ്റിലേക്കു സിപിഎം പരിഗണിച്ച ഡിവൈഎഫ്‌ഐ നേതാവ് ഡോ. അജേഷ് മനോഹറിന്റെ അടുപ്പക്കാരാണു പാര്‍ട്ടി വിട്ടത്.