‘ഒരു അഡാര്‍ ലൗ’ സംവിധായകനെതിരെ പരാതിയുമായി നിര്‍മ്മാതാവ്

single-img
27 June 2018

Support Evartha to Save Independent journalism

കൊച്ചി: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഒസേപ്പച്ചന്‍. സിനിമ സംവിധാനം ചെയ്യാന്‍ 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടും ചിത്രം പൂര്‍ത്തിയാക്കാതെ സംവിധായകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിര്‍മ്മതാവിന്റെ പരാതി.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, ഫിലിം ചേംബറിനുമാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് പരാതി നല്‍കിയത്. സംവിധായകന്റെ ഈ പെരുമാറ്റം കാരണം തനിക്ക് മുന്നോട്ട് പോകാനാകുന്നില്ല. അതിനാല്‍ എത്രയും വേഗം പ്രശനത്തില്‍ ഇടപെടണമെന്നും തന്റെ ചിത്രം പൂര്‍ത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒമര്‍ ലുലുവിനെ അനുവദിക്കരുതെന്നും ഔസേപ്പച്ചന്റെ പരാതിയില്‍ പറയുന്നുണ്ട്.

പ്രശ്‌നത്തില്‍ ഇടപെട്ട കേരള ഫിലിം ചേംബര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പരിഹാരശ്രമങ്ങള്‍ തുടരുന്നതായി ഒമര്‍ലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്.