കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താറുമാറായി; ഗതാഗതം തടസപ്പെട്ടു; മൂന്നു മരണം

single-img
25 June 2018

കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സിറ്റി സര്‍വീസ് ട്രെയിന്‍ ഉള്‍പ്പെടെ വൈകിയാണ് ഓടുന്നത്. നഗരത്തിന്റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും മണിക്കൂറുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നതിനാല്‍ തന്നെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 2000 ട്രാഫിക് പൊലീസുകാരേയും 750 വാര്‍ഡന്മാരേയും ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു. മുംബൈ കൂടാതെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്.