പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ ജൂലൈ 18ന് തുടങ്ങും; ചിത്രത്തില്‍ വന്‍താരനിര; നായിക മഞ്ജുവാര്യര്‍?

single-img
22 June 2018

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 18ന് തുടങ്ങും. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവേക് ഒബ്‌റോയിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത് സുകുമാരനും ചിത്രത്തില്‍ നെഗറ്റീവ് വേഷമുണ്ടെന്നാണ് സൂചന. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് മോഹന്‍ലാലും ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്.

ടൊവിനോ മോഹന്‍ലാലിന്റെ അനിയനായും, ‘ക്യൂന്‍’ സിനിമയിലെ നായിക സാനിയ മോഹന്‍ലാലിന്റെ മകളായുമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടൊപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക. സുജിത് വാസുദേവ് ആണ് ലൂസിഫറിന്റെ ഛായാഗ്രാഹകന്‍. തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.