ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം: മീന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

single-img
22 June 2018

മീനിന്റെ ശുദ്ധിയും വൃത്തിയും നഷ്ടമായി എന്ന് എല്ലാവരും പറഞ്ഞിട്ടും മലയാളിയുടെ തീന്‍മേശയില്‍ നിന്ന് മീന്‍ വിഭവങ്ങള്‍ അകന്നു നില്‍പുണ്ടോ? ഇല്ല എന്നതാണു സത്യം. പൂര്‍വാധികം ഭംഗിയായി തനതു രൂചിപ്പെരുമയുമായി മീന്‍ അവിടെത്തന്നെയുണ്ട്. ഇനി ചെയ്യാനുള്ളതിതാണ്, കഴിയുന്നത്ര വൃത്തിയോടെ പോഷകനിറവോടെ മീന്‍ പാകപ്പെടുത്തുക.

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളില്‍ നിന്നു മീന്‍ വാങ്ങുക. ചെതുമ്പലുകള്‍ പൂര്‍ണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോള്‍ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമോണിയ, ഫോര്‍മലിന്‍ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ മീന്‍ ഒഴിവാക്കാം.

മീനില്‍ ചേര്‍ക്കുന്ന രണ്ടു രാസപദാര്‍ഥങ്ങളാണ് ഫോര്‍മാലിന്‍, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമോണിയ ഐസിലാണു ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോര്‍മാല്‍ഡിഹൈഡിന്റെ ദ്രാവകരൂപമാണ് ഫോര്‍മാലിന്‍. മനുഷ്യശരീരം സംസ്‌കരിച്ചു സൂക്ഷിക്കുന്നതിനു മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനില്‍ ഉയര്‍ന്ന തോതില്‍ വിഷാംശമുണ്ട്. കാന്‍സറിനും അള്‍സറിനും ഇതു കാരണമാകാം.

ദഹനേന്ദ്രിയ വ്യവസ്ഥ, കരള്‍ വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളില്‍ ഫോര്‍മലിന്‍ തകരാറുണ്ടാക്കുന്നു. ആന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീര്‍വീക്കമാണ് പെരിറ്റോണൈറ്റിസ്. ഫോര്‍മലിന്‍ പെരിറ്റോണൈറ്റിസിനും കാരണമാകുന്നു.

 

മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!

മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ!: ട്രോളിംഗ് ആയതിനാല്‍ കേരളത്തിലെ വിപണിയിലെത്തുന്നത് നേരത്തെ പിടികൂടി രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത http://www.evartha.in/2018/06/14/fish-8.html

Posted by evartha.in on Thursday, June 21, 2018

 

 

കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍?

മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും

മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും

ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും

കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍ കട്ടിയായിരിക്കും

ഫോര്‍മലിന്‍ ഒരു തവണ ഉപയോഗിച്ചാല്‍ മീനില്‍ നിന്ന് അതു പൂര്‍ണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീന്‍ എത്ര നന്നായി വെള്ളത്തില്‍ കുതിര്‍ത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോര്‍മലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം.

നല്ല മീനാണോ? അറിയാന്‍ വഴികളിതാ

കാഴ്ച, ഗന്ധം, സ്പര്‍ശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്.

ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള!ിച്ചമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകള്‍ കണ്ടാല്‍ ഉറപ്പിക്കുക. മീന്‍ പഴകിത്തുടങ്ങിയിരിക്കുന്നു.

ചെകിളപ്പൂവു നോക്കണം. നല്ല രക്തവര്‍ണമാണെങ്കില്‍ മീന്‍ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്.

പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കില്‍ മീന്‍ ഫ്രഷാണ്.

മാംസത്തില്‍ വിരല്‍ കൊണ്ടമര്‍ത്തിയാല്‍ ദൃഢത ഉണ്ടെങ്കില്‍ നല്ല മീനാണ്. മീന്‍ ചീത്തയാണെങ്കില്‍ വിരലമര്‍ത്തുമ്പോള്‍ മാസം താണു പോകും.

മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കില്‍ ഫ്രഷ് അല്ല എന്നു കരുതണം.

ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും .

 

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചറിയാം: മീന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക http://www.evartha.in/2018/06/22/formalin-fish.html

Posted by Evartha Health & Beauty on Friday, June 22, 2018