ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലേഷ്യന്‍ കമ്പനിയുടെ സിഇഒക്ക് ദാരുണാന്ത്യം

single-img
21 June 2018

ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനിയുടെ യുവ സി.ഇ.ഒ. കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന്‍ ഹസ്സന്‍ ആണ് കൊല്ലപ്പെട്ടത്. ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളാണ് നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്.

ഇവ രണ്ടും ഹസ്സന്‍ കിടന്ന കിടക്കക്ക് സമീപം തന്നെ ചാര്‍ജില്‍ ഇട്ടിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയമര്‍ന്നു. ഇതുകാരണം ഏത് ഫോണാണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ തീപിടുത്തത്തില്‍ അല്ല ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്ക് ഏറ്റ പരിക്ക് കാരണമാണ് ഹസ്സന്‍ കൊല്ലപ്പെട്ടത് എന്നും വാര്‍ത്തകള്‍ ഉണ്ട്.