തൃശൂര്‍ കുതിരാന്‍ റോഡില്‍ രൂക്ഷമായ ഗതാഗത കുരുക്ക്; അര്‍ധരാത്രി തുടങ്ങിയ കുരുക്ക് 12 മണിക്കൂര്‍ പിന്നിട്ടിട്ടും ഒന്നും ചെയ്യാനാകാതെ പൊലീസ്

single-img
21 June 2018

തൃശൂര്‍ ദേശീയ പാതയിലെ കുതിരാന്‍ റോഡില്‍ രൂക്ഷമായ ഗതാഗത കുരുക്ക്. റോഡിലെ കുഴികളെത്തുടര്‍ന്നാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. വലിയ വാഹനങ്ങള്‍ കുഴികള്‍ ഇറങ്ങിക്കയറാന്‍ ഏറെ സമയമെടുക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതോടെ ഈ വാഹനങ്ങളെ മറികടക്കാന്‍ ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്തുനിന്നും കയറിവരുന്നതോടെ മറ്റ് വാഹനങ്ങള്‍ അനക്കാന്‍ പറ്റാത്ത സ്ഥിതിയുമായി.

അര്‍ധരാത്രി തുടങ്ങിയ ഗതാഗത കുരുക്ക് 12 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്തുണ്ടങ്കിലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. കാറുകളും മറ്റും ഷൊര്‍ണ്ണൂര്‍വഴി തിരിഞ്ഞു പോകുന്നുണ്ട്. എങ്കിലും കുതിരാനിലൂടെ വന്നവര്‍ മണിക്കൂറുകളായി ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയിലാണ്.