പുറപ്പെടാന്‍ വൈകിയ വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെ പുറത്താക്കാന്‍ പൈലറ്റിന്റെ ശ്രമം; ഏസി പൂര്‍ണമായും തുറന്നു; ഒടുവില്‍ വാക്കേറ്റവും കയ്യാങ്കളിയും: വീഡിയോ

single-img
21 June 2018

Air Craft is on fire ..Not exactly. Flight no I5 582 of Air Asia to Bagdogra. First they pushed back, then returned to bay .. then anounced technical snag. Kept stationary for one hour on tarmac to instruct deplaning. When passengers objected, put blowers in full blast to hound passengers out. Simply suffocating kids …No food or water in beteeen.This is the way Aviation industry work in India. This #AirAsiaservice was perticularly scary …Avoid Air Aisia …

Posted by Dipankar Ray on Tuesday, June 19, 2018

 

കൊല്‍ക്കത്തയില്‍നിന്നു ബഗ്‌ദോഗ്രയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണു സംഭവം. രാവിലെ ഒന്‍പതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാര്‍ക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളില്‍ കഴിയേണ്ടിവന്നത്.

എന്നാല്‍ ഒന്നര മണിക്കൂറിനുശേഷം കാരണമൊന്നും പറയാതെ യാത്രക്കാരോട് പുറത്തിറങ്ങാന്‍ പൈലറ്റ്
ആവശ്യപ്പെടുകയായിരുന്നു. മഴ കാരണം പുറത്തിറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാന്‍ പൈലറ്റ് എയര്‍ കണ്ടീഷണര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചു.

എസിയുടെ ബുദ്ധിമുട്ടില്‍ സ്ത്രീകളും കുട്ടികളും ഛര്‍ദ്ദിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു.
തുടര്‍ന്ന്, എസി പ്രവര്‍ത്തിപ്പിക്കുന്നതു നിര്‍ത്താന്‍ ആവശ്യപ്പെട്ടു യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരോടു വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വിഡിയോ, യാത്രക്കാരനായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ബംഗാള്‍) ദീപാങ്കര്‍ റേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

എയര്‍ലൈന്‍ സ്റ്റാഫിന്റെ ഭാഗത്തുനിന്നു വളരെ മോശമായ പെരുമാറ്റമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ, സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയെന്നും യാത്രക്കാര്‍ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കാട്ടി എയര്‍ഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.