ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് സ്‌ട്രോക്ക് വന്നു; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരന്‍; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ(വീഡിയോ)

single-img
20 June 2018

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് സ്‌ട്രോക്ക് വന്ന് വീണു. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇത് കണ്ട് നിരവധി യാത്രക്കാര്‍ മുന്നോട്ട് വരികയും അതിലൊരാള്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബസ് സുരക്ഷിതമായി ഒരു വശത്ത് നിര്‍ത്തിയിടുകയും ചെയ്തു.

ഈ സമയം മറ്റുള്ള യാത്രക്കാര്‍ ചേര്‍ന്ന് ഡ്രൈവര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള നീക്കങ്ങളും നടത്തി. ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. യാത്രക്കാര്‍ നടത്തിയ വിവേകപൂര്‍വമായ നീക്കത്തെ അഭിനന്ദിച്ച് പലരും കമന്റുകളിട്ടു.

തുടര്‍ച്ചയായി 17 മണിക്കൂറോളം വാഹനം ഓടിച്ചതായിരുന്നു ഡ്രൈവര്‍ക്ക് സ്‌ട്രോക്ക് വരാന്‍ കാരണം. വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.