ജമ്മു കശ്മീരിലെ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു

single-img
19 June 2018

ന്യൂഡല്‍ഹി ജമ്മു കശ്മീരിലെ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ബിജെപിയും പിഡിപിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിലപാടെടുത്തിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

ഒരു സൈനികനെയും മാധ്യമപ്രവര്‍ത്തകനെയും ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നീട്ടേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുത്തത്. ഇതിന് പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രി സൈനിക നടപടി ആരംഭിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.