ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ഇ​ല്ല; ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി

single-img
19 June 2018

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലോ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലോ വ​നി​താ ജ​ഡ്ജി​മാ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ന​ട​ൻ ദി​ലീ​പ് പ്ര​തി​യാ​യ കേ​സി​ൽ, പ്ര​ത്യേ​ക അ​ഭി​ഭാ​ഷ​ക​നെ വേ​ണ​മെ​ന്ന ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി നേ​ര​ത്തേ ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു മാ​ധ്യ​മ​ങ്ങ​ളെ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ, നി​യ​മ​പ​ര​മാ​യി പീ​ഡ​ന​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു വി​ല​ക്കു​ള്ള​തി​നാ​ൽ ഇ​തി​ന് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണു കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

കൂ​ടാ​തെ, അ​പ​കീ​ർ​ത്തി​പ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ജ​ഡ്ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നും കോ​ട​തി അ​നു​മ​തി ന​ൽ​കി. ദൃ​ശ്യ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടേ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നു കാ​ണാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അതേസമയം, കേസിലെ അനുബന്ധ ഹര്‍ജികളില്‍ വിധി പറയുന്നത് 27ലേക്കു മാറ്റി. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി അന്നു പരിഗണിക്കും. ഏതൊക്കെ രേഖകള്‍ വേണമെന്നു രേഖാമൂലം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു. അതേസമയം, പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകൻ ബി.എ.ആളൂർ കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനു വേണ്ടി സുനി അപേക്ഷ നല്‍കി.