പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ചെ​ന്നി​ത്ത​ല; എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

single-img
18 June 2018

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​നെ​തി​രെയാ​ണ് ആ​ദ്യം കേ​സ് എ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വിഷയം ചർച്ചയായതോടെയാണ് എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അതേസമയം പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കുമെന്നും നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് എത്ര ഉന്നത ഉദ്യോഗസ്ഥൻ ആയാലും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ കെ.ശബരിനാഥ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പി യുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി യുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.