മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് വെളിപ്പെടുത്തി ഹണി റോസ്

single-img
18 June 2018

മലയാള സിനിമാ മേഖലയില്‍ നിന്ന് തനിക്ക് മോശമായ രീതിയിലുളള സംസാരവും സമീപനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് മലയാള സിനിമയിലും കാസ്റ്റിങ്ങ് കൗച്ച് നിലനില്‍ക്കുന്നുവെന്ന് ഹണി വെളിപ്പെടുത്തിയത്.

മോശമായ രീതിയിലുളള സംസാരവും സമീപനവും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം എക്‌സ്പീരിയന്‍സുകള്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് തിരുമാനിക്കുന്നത് നമ്മള്‍ മാത്രമാണ്.

പുതുമുഖങ്ങള്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ കൂടുതലും നേരിടേണ്ടിവരുന്നത്. സിനിമയില്‍ പല തലത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവരില്‍ പലരും നമ്മളെ ബ്രെയ്ന്‍ വാഷ് ചെയ്യാന്‍ ശ്രമിക്കും. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് നമ്മളാണ് തീരുമാനിക്കുക- ഹണി വ്യക്തമാക്കി.