മലബാര്‍ സിമന്റ്‌സ് കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് ആസൂത്രിത സംഭവമാണെന്ന് ഹൈക്കോടതി; അന്വേഷിക്കാന്‍ ഉത്തരവ്

single-img
18 June 2018

കൊച്ചി: മലബാര്‍ സിമന്റ്‌സ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറാകും അന്വേഷണം നടത്തുക. ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഫയൽ നഷ്ടപ്പെട്ടത് ആസുത്രിത സംഭവമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതിയിൽ വൻ സുരക്ഷാ വീഴ്ച എന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. അഴിമതിക്കേസിലെ വിജിലൻസിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികളാണു ഹൈകോടതിയുടെ പരിഗണനയിലുള്ളത്.

2012 മുതൽ നൽകിയ ഹർജികൾ കോടതിയിലുണ്ട്​. ഇൗ ഫയലുകളുൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടന്നാണു പരാതി. ഫയൽ കണ്ടെത്തി വേഗം കേസ് തീർപ്പാക്കണമെന്ന അവശ്യപ്പെട്ടു മരിച്ച ശശീന്ദ്രന്റെ ബന്ധുക്കൾ ചീഫ് ജസ്റ്റിസിനടക്കം നിവേദനം നൽകിയിരുന്നു.