ഇതിനെ സമരമെന്നു വിളിക്കാനാവില്ല; സമരത്തിനു കെജ്‍‍രിവാളിന് ആര് അധികാരം നൽകി?: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

single-img
18 June 2018

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‍രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ല.

ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ കയറിയിരുന്ന് ധര്‍ണ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. സമരത്തിനെതിരായ രണ്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി കെജ്‍രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കേസിൽ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേർത്തു. കേസിൽ ബുധനാഴ്ച വാദം തുടരും. സിവി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രാ​യ മ​നീ​ഷ് സിസോദിയ, സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യും ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

നി​സ​ഹ​ക​ര​ണ സ​മ​രം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. അതേസ​മ​യം നി​രാ​ഹാ​ര സ​മ​ര​ത്തി​ലു​ള്ള സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ ഷു​ഗ​ർ നി​ല താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.