വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു

single-img
17 June 2018

വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചുരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. കോഴിക്കോട്​ ജില്ലാ കളക്​ടറാണ്​ നിരോധനം ഏര്‍പ്പെടുത്തിയത്​.

എങ്കിലും കോഴിക്കോട്​ നിന്നുള്ള കെ.എസ്​.ആര്‍.ടി.സികള്‍ ചിപ്പിലിത്തോട്​ വരെയും വയനാട്​ നിന്നുള്ളവ 29ാം മൈല്‍ വരെയും ഷട്ടില്‍ സര്‍വീസ്​ നടത്തും. ചുരത്തില്‍ മണ്ണിടിഞ്ഞ്​ അപകടാവസ്ഥയിലായപ്പോഴും ചെറിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നു.

നിലവിലെ സ്ഥിതിയില്‍ ചെറിയ വാഹനങ്ങള്‍ പോകുന്നതും അപകമുണ്ടാക്കുമെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ചുരത്തില്‍ കെ.എസ്​.ആര്‍.ടി.സി ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്​.