വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; യുവാവിന്റെ കേള്‍വി നഷ്ടപ്പെട്ടു; സംഭവം കോട്ടയത്ത്

single-img
17 June 2018

കോട്ടയം: ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ബൈക്ക് ഓടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്നാരോപിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൗ​ഫാ​ൻ, റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ്ദ​ന​മേ​റ്റ​ത്. ആല​പ്പു​ഴ​യി​ലേ​ക്കു ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്, പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ തൗ​ഫാ​ന്‍റെ കേ​ൾ​വി​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചു.

ഭ​യം മൂ​ല​മാ​ണു സം​ഭ​വം ഇ​തു​വ​രെ പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും മ​ർ​ദ​ന​മേ​റ്റ യു​വാ​ക്ക​ൾ പ​റ​ഞ്ഞു.