സെല്‍ഫിയെടുക്കാന്‍ പുറകെ കൂടി ആരാധികയെ നിരാശനാക്കാതെ മോഹന്‍ലാല്‍ (വീഡിയോ)

single-img
16 June 2018

ആരാധകരെ എന്നും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. അതിന് തെളിവാണ് ഓസ്‌ട്രേലിയന്‍ ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെ നടന്ന സംഭവം.

ആദ്യമായിട്ടായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ ഒരു ഷോ നടന്നത്. മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ഓസ്ട്രലിയന്‍ മലയാളികളില്‍ ഭൂരിഭാഗം പേരും. ഷോ കഴിഞ്ഞ് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിനെ കണ്ട ഒരു ആരാധിക സെല്‍ഫിയ്ക്കായി ലാലേട്ടന്റെ അടുത്തെത്തി. എന്നാല്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ അതിന് സമ്മതിച്ചില്ല. പക്ഷേ ആരാധിക രണ്ടാം തവണയും സെല്‍ഫിയ്ക്കായി അടുത്തെത്തി. കുറച്ചു ദൂരെ മാറിനിന്ന് അവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇതുകണ്ട മോഹന്‍ലാല്‍ അവരെ വിളിച്ച് അടുത്തുനിന്നു സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടു. ആരാധികയ്‌ക്കൊപ്പം പുഞ്ചിരിയോടെ സെല്‍ഫിയ്ക്കായി മോഹന്‍ലാല്‍ നിന്നു.

ഓസ്‌ട്രേലിയന്‍ സ്റ്റേജ് ഷോ ‘ലാലിസം’ ആയിരുന്നെന്ന പരിഹാസം ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ നടി പ്രയാഗയ്‌ക്കൊപ്പം പാടിയ ഗാനം നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നായിരുന്നു ആരോപണം.