ഗണേഷിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ്;പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം

single-img
16 June 2018

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസിൽ പരാതി നൽകി. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും അതിൽ കേസെടുക്കാൻ അവർ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഷീന പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല.

അതേസമയം, എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടി പെട്ടന്നുതന്നെ എടുത്തിരുന്നു. പൊലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് ഡ്രൈവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.