ദുല്‍ഖറിന്റെ പുതിയ തമിഴ്ചിത്രത്തില്‍ നാല് നായികമാര്‍

single-img
16 June 2018

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് വാന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചു. നാല് നായികമാരുള്ള വാനില്‍ ദുല്‍ഖര്‍ ഒന്നിലധികം കഥാപാത്രങ്ങളായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എ.കാര്‍ത്തികാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റോഡ് മൂവി വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. മറ്റ് നായികമാര്‍ ആരൊക്കെയായിരിക്കും എന്നതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ചെന്നൈ , കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. നിലവില്‍ തമിഴിനെക്കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും തെലുങ്ക് പതിപ്പും ആലോചനയിലുണ്ട്.

പറഞ്ഞു പഴകിയ ഒരു പ്രണയ കഥയല്ല ഇതെന്ന് എനിക്ക് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കാന്‍ കഴിയും. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കുമിത് എന്നും സംവിധായകന്‍ കാര്‍ത്തിക് പറഞ്ഞു.

ഈ വര്‍ഷം ഡിസംബറോടെ ചിത്രം തീയേറ്ററുകളിലെത്തും.