കുട്ടിക്കുരങ്ങന്റെ സ്‌നേഹം അതിര് കടന്നപ്പോള്‍ യുവാവിന് ലഭിച്ചത് ജയില്‍വാസം| വീഡിയോ

single-img
15 June 2018

ഫ്‌ളോറിഡയിലാണ് സംഭവം. കാര്‍ മോഷണക്കേസിലാണ് കോഡി ബ്ലേക്ക് എന്ന യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയത്.വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഇയാളെ വിലങ്ങണിയിച്ച് പുറത്തിറക്കിയപ്പോഴാണ് പോലീസ് ശരിക്കും ഞെട്ടിയത്.

അകത്തെ മുറിയില്‍ നിന്ന് ഒരു കുട്ടിക്കുരുങ്ങന്‍ കരഞ്ഞു കൊണ്ടിറങ്ങി വന്ന് യുവാവിന്റെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരുന്നു. പോലീസ് എത്ര ശ്രമിച്ചിട്ടും കോഡിയുടെ ദേഹത്തു നിന്നും കുട്ടിക്കുരങ്ങന്‍ പിടിവിട്ടില്ല. താന്‍ ഓമനിച്ച് വളര്‍ത്തുന്നതാണ് കുട്ടിക്കുരങ്ങനെന്ന് കോഡി പോലീസിനോട് വിശദീകരിച്ചു. അനധികൃതമായി കാട്ടുമൃഗങ്ങളെ വളര്‍ത്തിയതിന് പോലീസ് ഒരു കേസ് കൂടി യുവാവിന്റെ മേല്‍ ചുമത്തി.

എന്നാല്‍ കുട്ടിക്കുരങ്ങന്റെ കരച്ചില്‍ കണ്ട് കോഡിയുടെ വിലങ്ങുകള്‍ പോലീസ് അഴിച്ചു. കുട്ടിക്കുരങ്ങനെ ആശ്വസിപ്പിച്ച് ഒരു ഉമ്മയും നല്‍കി കോഡി കുട്ടിക്കുരങ്ങനെ മൃഗശാല അധികൃതര്‍ക്ക് കൈമാറി. എന്തായാലും രണ്ടു കേസുകള്‍ക്കും കൂടിയുള്ള ജയില്‍വാസത്തലാണ് ഇപ്പോള്‍ കോഡി ബ്ലേക്ക്.