ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറ് പേര്‍ മരിച്ചു

single-img
14 June 2018

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. സര്‍ക്കാര്‍ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വളരെ പണിപ്പെട്ടാണ് പരിക്കേറ്റവരെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയില്‍ എത്തിച്ചത്.