രക്തം മഹാത്ഭുതം:ഇന്ന് ലോക രക്തദാന ദിനം

ഇന്ന് ലോക രക്തദാന ദിനം. മനുഷ്യശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് രക്തം. അതുകൊണ്ടു തന്നെ രക്തദാനം ജീവദാനം എന്നാണ് അറിയപ്പെടുന്നത്.മനുഷ്യരക്തത്തെക്കുറിച്ചും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഇനി പറയുന്നത്.

എന്തിനാണ് ലോക രക്തദായകദിനം?

ലോകാരോഗ്യ സംഘടനയാണ് ലോകരക്തദായക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുദ്ധരക്തം ദാനം ചെയ്യുന്നതിന്റെ ആവശ്യകതയെ ക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനും രക്തദാനം ചെയ്യുന്നവരെ നന്ദിയോടെ സ്മരിക്കാനുമാണ് രക്തദിനം ആഘോഷിക്കുന്നത്. അടിയന്തരഘട്ടങ്ങളില്‍ രക്തദാനം ഉറപ്പാക്കുക എന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ലക്ഷ്യം.’മറ്റൊരാള്‍ക്കുവേണ്ടി നില്‍ക്കൂ, രക്തംനല്‍കൂ. ജീവന്‍ രക്ഷിക്കൂ’ ഈ വര്‍ഷത്തെ രക്തദായകദിനത്തില്‍ ആപ്തവാക്യം.

രക്തദാനത്തിന്റെ പ്രാധാന്യം

ജീവന്റെ അടിസ്ഥാനഘടകം എന്ന നിലയ്ക്ക് രക്തത്തിന്റെ ആവശ്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ മനുഷ്യനിര്‍മിതമോ, പ്രകൃതി ദത്തമോ, ആയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, ചില രോഗാവസ്ഥയില്‍ അങ്ങനെ എപ്പോള്‍ വേണമെങ്കിലും. മുന്‍കൂട്ടി അറിയാവുന്ന സമയങ്ങളില്‍ ദാതക്കളെ കണ്ടെത്തുന്നതും അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ശേഖരിച്ചുവച്ചിരിക്കുന്ന രക്തവും നിരവധി ജീവല്‍ രക്ഷിച്ചേക്കാം, ഒരാളുടെ ശരീരത്തില്‍ ആകെയുള്ള രക്തത്തിന്റെ 15 ശതമാനം നഷ്ടപ്പെട്ടാല്‍ പുറത്തുനിന്നും രക്തം സ്വീകരിക്കേണ്ടിവരും. പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് അഞ്ചുകോടി യൂണിറ്റ് രക്തം ആവശ്യമായിവരുന്നു. എന്നാല്‍, ഇതില്‍ പകുതി മാത്രമെ രക്തദാനത്തിലൂടെ ലഭിക്കുന്നുള്ളൂ. എല്ലാ രണ്ടു സെക്കഡിലും ഒരാള്‍ക്ക് രക്തം വേണ്ടിവരുന്നു. മനുഷ്യശരീരത്തിനു പകരം വയ്ക്കാന്‍ സാധിക്കുന്ന മറ്റൊരു വസ്തുവും ഇതു വരെ പ്രപഞ്ചത്തില്‍ കണ്ടെത്തിട്ടില്ല.അത് കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ല. മറ്റൊരാളില്‍ നിന്ന് സ്വീകരിക്കാനെ കഴിയൂ.

രക്തദാനം ആരോഗ്യത്തിനു ഗുണകരം

നിശ്ചിത ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതു കൊണ്ട് ദാതാവിന് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടാകുന്നില്ല, മറിച്ച് അതുകൊണ്ട് ഗുണങ്ങളെയുള്ളുതാനും രക്തത്തിലെ പ്രധാനമൂലകങ്ങളില്‍ ഒന്നായ അയണിന്റെ അളവ് നിയന്തിച്ച് നിര്‍ത്തുന്നതിന് കരളിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൂടുതല്‍സുഗമമാക്കുന്നു. ശരീരത്തില്‍ നിന്ന് രക്തം നല്‍ക്കുമ്പോള്‍ ഇതിനു പകരം രക്തകോശങ്ങള്‍ ദാതാക്കളെ കൂടുതല്‍ ആരോഗ്യമുള്ളവരാക്കുന്നു.
രക്തം നല്‍ക്കുന്നവര്‍ ശ്രദ്ധിക്കാന്‍ രക്തം ദാനം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളില്‍ നല്‍ക്കാന്‍ ശ്രമിക്കുക. നമ്മുടെ നാട്ടില്‍ നിരവധി ആശുപത്രികള്‍ ഇത്തരം ബാങ്കുകളുണ്ട്. രകാതദാനം ചെയ്യുന്നതിനുമുമ്പ് ഭക്ഷണമൊക്കെ കഴിച്ചു ശരീരത്തിനു ക്ഷീണമെന്നുമില്ലയെന്ന് ഉറപ്പാക്കണം. നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്.

 

ലേഖകൻ:റവ:ഫാ:യബ്ബേസ് പീറ്റര്‍