നെടുമ്പാശേരി വിമാനത്താവളത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ട; അഫ്ഗാന്‍ പൗരനില്‍ നിന്ന് 10 കോടിയുടെ വിദേശകറന്‍സി പിടികൂടി

single-img
13 June 2018

നെടുമ്പാശേരിയില്‍ വന്‍ വിദേശ കറന്‍സി വേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും പത്ത് കോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖ് (33) എന്നയാളെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുറപ്പെടേണ്ട ഡല്‍ഹി കൊച്ചി ദുബായ് വിമാനത്തിലാണ് കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി എത്തിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇന്നലെ വിമാനത്തിന്റെ തുടര്‍ യാത്ര മുടങ്ങിയിരുന്നു. പിന്നീട് യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കി.

ഇന്ന് പുലര്‍ച്ചെ പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ ഇവരെ കയറ്റി വിടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. യുഎസ് ഡോളറും സൗദി റിയാലുമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് കമ്മീഷണറുടെയും സിയാലിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് പരിശോധന നടന്നത്.

ഡല്‍ഹിയില്‍ നിന്നാണ് 11 കോടി രൂപ കൊണ്ടുവന്നത്. ദുബായിലേക്ക് കൊണ്ടുപോകുകയായിരുന്നു ഈ പണം. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുകയുടെ വിദേശ കറന്‍സി പിടികൂടുന്നത്. പണം കടത്തിയതിനു പിന്നില്‍ ആരാണെന്നോ ഉദ്ദേശമെന്തായിരുന്നു എന്നതോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.