അമിത വേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ തട്ടിമറിഞ്ഞു; 17 മരണം

single-img
13 June 2018

ഉത്തർപ്രദേശിലെ മെയിൻപുരിയിൽബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് 17 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മെയിൻപുരിയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇറ്റാവ – മെയിൻപുരി ഹൈവേയിൽ കിരാത്പൂർ പൊലീസ് പോസ്റ്റിന് സമീപത്തായിരുന്നു അപകടം.

അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.