സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളിക്ക് തുടക്കമായി; നസ്രിയയുടെ അനിയന്റെ അരങ്ങേറ്റ ചിത്രം

single-img
12 June 2018

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍. നസ്രിയയുടെ അനിയന്‍ നവീന്‍ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. ചിത്രത്തിന്റെ പൂജ നടന്നു.

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, പുതുമുഖ താരം തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇടുക്കി, ബെംഗളൂരു, റാന്‍ ഓഫ് കച്ച്, ഗോവ, രാജസ്ഥാന്‍, ലഡാക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ചിത്രത്തിന്റെ കഥയും ജോണിന്റേതാണ്. ഗപ്പിക്ക് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ വിഷ്ണു വിജയ് ആണ് അമ്പിളി സിനിമയ്ക്കും സംഗീതം പകരുന്നത്. മുകേഷ് ആര്‍.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.