ചരിത്രം രചിച്ച് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും: കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ട്രംപ് .

single-img
12 June 2018

ലോകത്തെ സാക്ഷിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ രാഷ്ട്രതലവന്‍ കിം ജോങ് ഉന്നും നടത്തിയ ആദ്യ കൂടിക്കാഴ്ച്ച വിജകരമായി പൂര്ത്തിയാ. നാല് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്‌ക്കൊടുവിലാണ് ഇരു നേതാക്കളും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. രാവിലെ ആറരയ്ക്ക് സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മലുള്ള കൂടിക്കാഴ്ച്ച നടന്നത്.

ഇരുനേതാക്കളും നടത്തിയ ചര്‍ച്ചകള്‍ വളരെ നന്നായിരുന്നെന്നാ ട്രംപ് പ്രതികരിച്ചത്. ഉത്തരകൊറിയ യുമായി നല്ല ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പഴയകാലത്തെ മുന്‍ വിധികളും വ്യവഹാരങ്ങളും തങ്ങളുടെ മുന്നില്‍ സൃഷ്ടിച്ച തടസ്സങ്ങള്‍ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിരിക്കുന്നതെന്നായിരുന്നു കിം ജോങ് ഉന്നിന്റെ വാക്കുകള്‍, ആണവ നിരായുധീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള രണ്ടാമത്തെ ചര്‍ച്ചയ്ക്ക് മുന്‍പ് ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

 

ഉത്തരകൊറിയയുമയി പുതിയ ബന്ധം തുടങ്ങുവാന്‍ കൂടിക്കാഴ്ച്ച കാരണമായെന്നും കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ വലിയമാറ്റമുണ്ടാക്കുന്നതിന് കൂടിക്കാഴ്ച്ചയ്ക്ക് കഴിയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു അമേരിക്കയുമായി പുതിയോരു ബന്ധം സ്ഥാപിക്കാനായെന്നും കിംജോങ് ഉന്‍ പ്രതികരിച്ചു. നിര്‍ണ്ണായക മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും കിം കൂട്ടിച്ചേര്‍ത്തു.

ഇരു രാഷ്ട്രതലവന്‍മാരും ഒപ്പ് വെച്ച സമാധാനകരാറിലെ വിവരങ്ങളും വ്യവസ്ഥകളും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഇരു നേതാക്കളും അവരുടെ പരിഭാഷകരും മാത്രം പങ്കെടുത്ത സ്വകാര്യ കൂടിക്കാഴ്ച്ചയാണ് ആദ്യം നടന്നത്. അത് മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു, പിന്നീടായിരുന്നു ഇരു നേതാക്കളും സംഘാംഗങ്ങള്‍ അടക്കമുള്ള ഒദ്യോഗിക കൂടിക്കാഴ്ച്ച നടന്നത്.