കെവിന്‍റേത്​ മുങ്ങി മരണം തന്നെയെന്ന്​ മെഡിക്കല്‍ ബോര്‍ഡ്

single-img
12 June 2018

കോട്ടയം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റേത് മുങ്ങിമരണം തന്നെയെന്ന്‌ മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനായി സ്ഥല പരിശോധന നടത്തണം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം അന്തിമ റിപ്പോട്ട് നല്‍കുമെന്നും മെഡിക്കല്‍ ബോഡ് വ്യക്തമാക്കി. കെവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏകദേശം പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണ് ഇവര്‍ പരിശോധിക്കുക.

കെവിന്‍റേത്​ മുങ്ങിമരണമാണെന്നായിരുന്നു പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന്​ വിദഗ്ധാഭിപ്രായം വേണമെന്ന്​ അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെത്തുടര്‍ന്നാണ്​ മെഡിക്കല്‍ ബോര്‍ഡ്​ രൂപീകരിച്ചത്​.

കെവിന്‍ ചാലിയേക്കരയില്‍ എത്തിയത് വരെയുള്ള വിവരങ്ങള്‍ ഇപ്പോള്‍ പോലീസിന് കൃത്യമായി അറിയാം. കെവിനെ പ്രതികള്‍ പിന്തുടര്‍ന്ന് പുഴയിലേക്ക് തള്ളിയിട്ടതാണോ അതോ മുക്കിക്കൊന്നതാണോ എന്നാണ് ഇനി അറിയാനുള്ളത്.