ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു ടൊവിനോ തോമസ്

single-img
11 June 2018

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’. ദുല്‍ഖര്‍ സല്‍മാനാകും ചിത്രത്തിലെ നായകന്‍ എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്ത. എന്നാല്‍ ദുല്‍ഖറല്ല, ടൊവിനോ തോമസ് ആണ് തന്റെ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് സലീം അഹമ്മദ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തോടനുബന്ധിച്ചായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.

എന്നാല്‍ ടൊവിനോയ്ക്ക് പുറമെ മറ്റാരൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണിത്. അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു പത്തേമാരി.