ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം ചെയ്തു

single-img
11 June 2018

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റംസാന്‍ റിലീഫ് ചടങ്ങ് ഇമാം മുഹമ്മദ് കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിര്‍ധനരായ 40 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു.

ഇതോടൊപ്പം തന്നെ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10പേര്‍ക്ക് മുട്ടക്കോഴിയും, തയ്യല്‍ മെഷീനും വിതരണം ചെയ്തു. മുട്ടയിടുന്നതുവരെയുള്ള തീറ്റയും, കോഴിക്കൂടും ഉള്‍പ്പെടെയാണ് കോഴികളെ വിതരണം ചെയ്തത്.

ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്‍ഡന്റ് പി കബീര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എം നസീര്‍ ഉള്‍പ്പെടെ നിരവധി മഹല്ല് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.