ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ബിലാല്‍ വീണ്ടും വരുന്നു

single-img
11 June 2018

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അമല്‍ നീരദ്, ഫഹദ് ഫാസില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാലുടന്‍ തന്നെ ബിഗ് ബി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.

ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന് ബിലാല്‍ ടു എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബൈയില്‍ പൂര്‍ത്തിയായി.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പേരിടാത്ത ഈ ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.