ഹര്‍ദിക് പാണ്ഡ്യ വീണ്ടും പ്രണയത്തില്‍; കാമുകി ബോളിവുഡ് നടി

single-img
8 June 2018

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയും വിദേശ നടി എല്ലി അവ്രവുമായുണ്ടായിരുന്ന പ്രണയവും പ്രണയത്തകര്‍ച്ചയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഹര്‍ദിക് പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് ഇഷയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഹാര്‍ദികും ഇഷയും ഒരു പാര്‍ട്ടിയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും പരസ്പരം നമ്പറുകള്‍ കൈമാറുകയും ചെയ്തു. ഇരുവരും ഇപ്പോള്‍ പ്രണയം രഹസ്യമാക്കി വച്ചിരിക്കുകയാണ്.

കാര്യങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് അവര്‍. ഒരുമിച്ചുള്ള ലഞ്ചും ഡിന്നറുമെല്ലാം രഹസ്യമായാണ്. പൊതുജനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പരസ്പരം നന്നായി അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരു ഘട്ടത്തിലാണ് ഇരുവരുമിപ്പോള്‍ എന്നും ഇഷയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സ്വീഡിഷ് നടിയും മോഡലുമായ എല്ലി അവ്രവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഹര്‍ദിക് അതില്‍ പ്രതികരിച്ചിരുന്നില്ല. ഹര്‍ദികിന്റെ സഹോദരന്റെ വിവാഹത്തില്‍ എല്ലി പങ്കെടുക്കാന്‍ എത്തിയതോടെ ഈ ഗോസിപ്പുകള്‍ ശക്തമാകുകയായിരുന്നു.

എന്നാല്‍ തന്നോട് വിശ്വാസ്യത പുലര്‍ത്താന്‍ എല്ലി ആവശ്യപ്പെട്ടതോടെ യാതൊരു കെട്ടുപാടുകളും ഇല്ലാത്ത ബന്ധം മതിയെന്ന് ഹര്‍ദിക് നിലപാടെടുക്കുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.