ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന വിവരം പുറത്തായതും ജനം ടിവിയില്‍ നിന്ന്

single-img
8 June 2018

എറണാകുളത്തെ അഴകിയകാവ് ക്ഷേത്രവുമായി ബന്ധപെട്ട് വാര്‍ത്ത നല്‍കിയ സംഭവത്തിലാണ് ജനം ടിവി കൊച്ചി ബ്യൂറോയ്‌ക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്സ്എസ്സ് ആണെന്ന് ജനം ടിവി ഒഴികെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചില ചാനലുകള്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ മറ്റ് ചാനലുകള്‍ക്ക് നല്‍കിയത് ജനം ടിവി യിലെ തന്നെ റിപ്പോര്‍ട്ടര്‍ ആണ്. ജനം ടിവി പോലും എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് മറ്റ് ചാനലുകള്‍ എഡിറ്റ് ചെയ്യാതെ പുറത്ത് വിട്ടത്.

 

ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന

ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന വിവരം പുറത്തായതും ജനം ടിവിയില്‍ നിന്ന് http://www.evartha.in/2018/06/08/janam-tv.html

Posted by Evartha TV on Thursday, June 7, 2018

 

ആക്രമിച്ചവര്‍ ആര്‍എസ്സ്എസ്സ് കാരാണെന്ന വാര്‍ത്ത പുറത്ത് വന്നത് സംഘപരിവാര്‍ ചാനലായ ജനത്തിന്റെ മാനേജ്‌മെന്റിന് ക്ഷീണമാവുകയും ചെയ്തു. അതേസമയം അക്രമത്തിനിരയായ ജനം ടിവിയുടെ കൊച്ചി ബ്യൂറോ ചീഫ് ചാനലില്‍ നിന്ന് അക്രമദൃശ്യങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ സംഭവത്തില്‍ അന്വേഷണമാവശ്യപെട്ട് സ്ഥാപനമേധാവിയെ സമീപിച്ചിട്ടുണ്ട്.

എന്തായാലും ചാനലിന്റെ കൊച്ചി ബ്യൂറോയ്‌ക്കെതിരെ ഉണ്ടായ അക്രമത്തില്‍ ജനം ടിവിയും ആര്‍എസ്സ്എസ്സ് നേതൃത്വവും രണ്ട് തട്ടിലാണ്. ആര്‍എസ്സ്എസ്സിനെ അപകീര്‍ത്തിപെടുത്താനുള്ള ആസൂത്രിത നീക്കം ജനം ചാനലിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നെന്ന പരാതിയാണ് സംഘനേതൃത്വത്തിനുള്ളത്.