കാറിലെത്തിയ യുവതി പിഞ്ചുകുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു; വീഡിയോ പുറത്ത്

single-img
7 June 2018

കാറിലെത്തിയ യുവതി പിഞ്ചു കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ മുഴുവന്‍ദൃശ്യങ്ങളും സിസിടവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു.

ചാര നിറത്തിലുള്ള സാന്റ്രോ കാറിലെത്തിയ യുവതി കാറിന്റെ ജനലിലൂടെ പെണ്‍കുഞ്ഞിനെ വച്ചിരിക്കുന്ന തുണിക്കെട്ട് നിരത്തിലെ പടിയിലേക്ക് വയ്ക്കുകയായിരുന്നു. നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.