പാല് കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി; മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കോട്ടയത്ത്

single-img
7 June 2018

കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. അനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം.

പാല് കൊടുക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റെ ശബ്ദം കേട്ടാണ് മാതാവ് ഉണര്‍ന്നത്. കുഞ്ഞിനെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് കടുത്തുരുത്തി പോലീസ് കേസെടുത്തു.