നിപാ ഭീതി കുറയുന്നു: നിരീക്ഷണത്തിലുള്ളത് ഏഴ് പേർ മാത്രം

single-img
6 June 2018

കോഴിക്കോട് ജില്ലയിൽ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഈ മാസം 10 ന് കോഴിക്കോട് വീണ്ടും സർവ്വകക്ഷിയോഗം ചേരും. രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.

ഏഴ് പേർ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം.

നിപാ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സംബർക്ക പട്ടികയിൽ 2507 പേരുണ്ട്. രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സപ്ലൈക്കോയുടെ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്തു.