ശവപ്പെട്ടിക്ക് പകരം കാറിനുള്ളിലാക്കി മൃതദേഹം സംസ്‌കരിച്ചു; വീഡിയോ

single-img
6 June 2018

ശവസംസ്‌കാരത്തില്‍ വരെ വ്യത്യസ്തതയായി തുടങ്ങി. അതിന് തെളിവാണ് ചൈനയിലെ ബവോഡിംഗില്‍ നടന്നത്. ഇവിടെ ഒരാളുടെ മൃതദേഹം സംസ്‌കരിച്ചത് ശവപ്പെട്ടിക്കുള്ളിലാക്കിയായിരുന്നില്ല. പകരം മൃതദേഹം കാറിനുള്ളിലാക്കി കുഴിയിലേക്ക് ഇറക്കി സംസ്‌കരിക്കുകയായിരുന്നു.

മരിച്ചയാളുടെ അവസാനത്തെ ആഗ്രഹമായിരുന്നുവത്രേ അത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കാറില്‍ തന്നെയാണ് അടക്കം ചെയ്തത്. ജെസിബി ഉപയോഗിച്ചാണ് കാര്‍ കുഴിയില്‍ ഇറക്കിയത്. തുടര്‍ന്ന് മണ്ണിട്ട് മൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.