വേശ്യകള്‍ സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മികച്ചവര്‍; പണത്തിനുവേണ്ടിയാണെങ്കിലും അവരുടെ പണി കൃത്യമായി ചെയ്യും: വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ

single-img
6 June 2018

പട്‌ന: സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവര്‍ വേശ്യകളാണെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍ പ്രദേശിലെ റൊഹാനിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.എല്‍.എ. സുരേന്ദ്ര സിങ്. ബിജെപി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് സുരേന്ദ്ര സിങ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

വേശ്യകള്‍ സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണ്. പണത്തിനുവേണ്ടിയാണെങ്കിലും അവരുടെ പണി കൃത്യമായി ചെയ്യും. അവര്‍ നമ്മളെ സന്തോഷിപ്പിക്കാന്‍ സ്റ്റേജില്‍ നൃത്തം ചെയ്യുകയും ചെയ്യും. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിക്കുമെങ്കിലും ജോലി കൃത്യമായി ചെയ്യുമെന്ന് ഉറപ്പ് തരില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ സ്മാര്‍ട്ട്‌ഫോണുകളെയും മാതാപിക്കളെയും കുറ്റപ്പെടുത്തി കൊണ്ട് ഇതിന് മുമ്പും സുരേന്ദ്ര സിങ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.