ഞായറാഴ്ച ഭാരതബന്ദ്

single-img
6 June 2018

ന്യൂഡല്‍ഹി: ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു. സമരം ആറ് ദിവസം പിന്നിട്ടു.

കേരളത്തില്‍, രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കള്‍ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.

ഉല്‍പാദന ചെലവിന്റെ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചാല്‍ തന്നെ സമരത്തില്‍നിന്നു പിന്മാറാന്‍ തയാറാണ്. കടക്കെണിയില്‍നിന്നു രക്ഷിക്കാനുള്ള നടപടിയടക്കം ആവശ്യപ്പെട്ടാണ് സമരം. സമരം ഹൈജാക്ക് ചെയ്യാന്‍ ഒരു രാഷ്ട്രീയകക്ഷിയെയും അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.