നിയമസഭയില്‍ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാന്‍: തന്റെ വിജയം യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് സജി ചെറിയാന്‍

single-img
4 June 2018

സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സജി പ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

സംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുര്‍ബലമാണെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തന്‍െ വിജയം. രാഷ്ട്രീയപരമായും സംഘടനാപരമായും എല്‍ഡിഎഫിനെ എതിര്‍ക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്നും സജി കൂട്ടിച്ചേര്‍ത്തു.