മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായിക നയന്‍താരയല്ല

single-img
4 June 2018

മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബജറ്റ് ആക്ഷന്‍ കോമഡി ചിത്രമെടുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ സിദ്ദിഖ്. ചിത്രത്തില്‍ നയന്‍താരയായിരിക്കും നായികയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവയിലൊന്നും കഴമ്പില്ലെന്ന് സിദ്ദിഖ് പറഞ്ഞു.

ചിത്രത്തിന്റെ അടിസ്ഥാന ആശയം മാത്രമേ ഇപ്പോള്‍ തന്റെ മനസ്സില്‍ ഉള്ളൂ. തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റു അഭിനേതാക്കളെ തെരഞ്ഞെടുക്കുകയുള്ളൂ എന്നും സിദ്ദിഖ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ തുടങ്ങാനാണ് പദ്ധതി എന്നും സംവിധായകന്‍ വ്യക്തമാക്കി.

‘ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍’ എന്ന സിനിമയ്ക്കായാണ് ഇതിന് മുമ്പ് മോഹന്‍ലാലും സിദ്ദിഖും ഒന്നിച്ചത്. അതിന് മുമ്പ് 1992 ഇറങ്ങിയ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിന് വേണ്ടിയും. സിദ്ദിഖ്‌ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വിയറ്റ്‌നാം കോളനി സൂപ്പര്‍ ഹിറ്റായിരുന്നു.

ഇരുവരും പിരിഞ്ഞതിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതലും വിജയം കണ്ടത് മമ്മൂട്ടി, ദിലീപ് എന്നിവരെ നായകരാക്കി ചെയ്ത ചിത്രങ്ങളാണ്. ‘ബോഡിഗാര്‍ഡ്’, ‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ തുടങ്ങിയവ. 2004ലെ നാട്ടുരാജാവ് എന്ന ഷാജി കൈലാസ് ചിത്രമാണ് മോഹന്‍ലാലിനൊപ്പം നയന്‍താര ചെയ്ത അവസാന മലയാള ചിത്രം. മോഹന്‍ലാലും നയന്‍താരയും വീണ്ടുമൊരുമിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.