കൊല്ലത്ത് വീടിനു സമീപം തുണി അലക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

single-img
3 June 2018

വീടിനു സമീപം തുണി അലക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കാവനാട് പടിഞ്ഞാറ് പിറവൂര്‍വടക്കതില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ (41) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണു സംഭവം. ആദിത്യ ലക്കി സെന്റര്‍ എന്ന പേരില്‍ ശക്തികുളങ്ങരയില്‍ ലോട്ടറി ഏജന്‍സി നടത്തുകയായിരുന്നു സുനില്‍കുമാര്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.