ട്രോളര്‍മാരെ പരിഹസിച്ച് സോനം കപൂര്‍

single-img
3 June 2018

ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ കൊതിക്കുന്നവരാണ് ട്രോളര്‍മാരെന്നും ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലെന്നും ബോളിവുഡ് താരം സോനം കപൂര്‍. ട്രോളുകളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നും സോനം കപൂര്‍ വ്യക്തമാക്കുന്നു. മംഗല്‍സൂത്ര ( താലിമാല) കയ്യില്‍ ധരിച്ചുവെന്ന് പറഞ്ഞാണ് ഏറ്റുമൊടുവില്‍ സോനത്തിനെതിരായി ട്രോളുകള്‍ വന്നത്.

പ്രത്യേകിച്ചൊരു തൊഴിലോ, സ്വന്തമായി മുഖമോ ഇല്ലാത്ത ട്രോളര്‍മാരെക്കുറിച്ചോര്‍ക്കുമ്പോള്‍ കഷ്ടം മാത്രമാണ് തോന്നുന്നത്. പ്രധാനപ്പെട്ട വ്യക്തിയായത് കൊണ്ടാണ് തന്നെ നിരന്തരം അവര്‍ കരുവാക്കുന്നതെന്നും സോനം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ബിസിനസുകാരനും സുഹൃത്തുമായ ആനന്ദ് അഹൂജയെ സിഖ് മതാചാരപ്രകാരം സോനം വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം സ്വന്തം പേരിന്റെ കൂടെ ആനന്ദിന്റെ പേര് ചേര്‍ത്തതിനും സോനം ട്രോള്‍ ചെയ്യപ്പെട്ടു. ഫെമിനിസ്റ്റായ സോനം വിവാഹത്തിന് ശേഷം പേര് മാറ്റിയത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സ്വന്തം താത്പര്യം തിരഞ്ഞെടുക്കാനുള്ള അവകാശവും ഫെമിനിസമാണെന്നും സോനം പറയുന്നു. വീരേ ദ വെഡ്ഡിംഗ് ആണ് സോനത്തിന്റെ ഏറ്റവും പുതിയ ചിത്രം.