പ്രിയങ്കയും നികും പ്രണയത്തില്‍ത്തന്നെ; വൈറലായി ചിത്രങ്ങള്‍

single-img
3 June 2018

ഗായകനായ നിക് ജൊനാസുമായി പ്രിയങ്ക ചോപ്ര പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്വകാര്യ ഹോട്ടലില്‍ ഡിന്നറിനെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഹോട്ടലില്‍ ഇരുവരുടെയും പെരുമാറ്റം കമിതാക്കളുടേതിന് സമാനമായിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറഞ്ഞയാളാണ് നിക് ജൊനാസ്. ഇരുപത്തഞ്ചുകാരനാണ് നിക്. പ്രിയങ്കയ്ക്ക് 35ഉം.

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലാണ് നിക്കും പ്രിയങ്കയും ഒരുമിച്ചെത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും വിഷയത്തില്‍ പ്രിയങ്കയോ നിക്കോ പ്രതികരിച്ചിട്ടില്ല.