കണ്ണൂരില്‍ കാര്‍ കെഎസ്ഇബി പോസ്റ്റില്‍ ഇടിച്ചു രണ്ടു മരണം

single-img
3 June 2018

പയ്യാവൂരില്‍ കാര്‍ കെഎസ്ഇബി പോസ്റ്റില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള ചന്ദനക്കാമ്പാറ ചതുംരപുഴയിലാണ് സംഭവം. വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ തോട്ടിലേക്കു മറിഞ്ഞു. വൈദ്യുതി ലൈന്‍ പൊട്ടി കാറിനു മുകളിലേക്കു വീണതിനെത്തുടര്‍ന്ന് കാറിനകത്തുണ്ടായിരുന്നയാള്‍ വെന്തുമരിച്ചു. കാര്‍ രണ്ടു കഷ്ണമായിപ്പോയി. രണ്ടാമത്തെയാളുടെ മൃതദേഹം റോഡരികിലാണ് കണ്ടെത്തിയത്. ഇയാള്‍ കാറിടിച്ചു മരിച്ചതാണെന്നാണ് നിഗമനം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.