നവജാത ശിശുവിനെ പള്ളിയിലെ കുമ്പസാര കൂടിന് സമീപം ഉപേക്ഷിച്ച് മുങ്ങി:പിതാവ് പിടിയിൽ.

single-img
2 June 2018

കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്.

പ്രസവം കഴിഞ്ഞതിനാല്‍ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്ത് ഡിറ്റോയുടെ ഭാര്യയെ അറസ്റ്റ് ചെയ്തില്ല.

ഇന്നലെ വൈകീട്ടാണ് കുഞ്ഞിനെ ദമ്പതികൾ കൊച്ചിയിലെ പള്ളിയിൽ ഉപേക്ഷിച്ചു മുങ്ങിയത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലെ കുമ്പസാര കൂടിന് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഇത് പിന്നീടു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.