വേനല്‍ക്കാലത്ത് അദ്ഭുത കാഴ്ചകളൊരുക്കി ഒരു തടാകം

single-img
2 June 2018

വേനല്‍ക്കാലത്ത് അദ്ഭുത കാഴ്ചകളൊരുക്കി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം. വസന്തകാലത്ത് മറ്റേതൊരു തടാകവും പോലെ തന്നെയാണ് ഈ തടാകവും. എന്നാല്‍ വേനലില്‍ തടാകം വറ്റുന്നതോടെ ദൃശ്യമാകുന്നത് മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള 300ല്‍പരം ചെറു കുളങ്ങളാണ്. വ്യത്യസ്ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് 300ലധികം വരുന്ന ഓരോ കുളങ്ങളിലുമുള്ളത്.സ്‌പോട്ടഡ് ലേക്ക് അഥവാ പുള്ളികളുള്ള തടാകം എന്നൊരു വിശേഷണവും ഇതിനുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് വെടിമരുന്നുകളും മറ്റു യുദ്ധസാമഗ്രികളും നിര്‍മ്മിക്കുന്നതിനായി ഖിലുകിലെ ജലം ഉപയോഗിച്ചിരുന്നു.

ഒരു പുണ്യസ്ഥലമായാണ് തടാകത്തെ പ്രദേശത്തെ ഒക്കനാഗന്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ കാണുന്നത്. ത്വക്ക് രോഗങ്ങള്‍ക്കും ശരീര വേദനയ്ക്കും മുറിവുകള്‍ക്കും അരിമ്പാറ പോലെയുള്ള അസുഖങ്ങള്‍ക്കുമെല്ലാമുള്ള മരുന്നിനായി ഒക്കനാഗന്‍ ഗോത്രവിഭാഗക്കാര്‍ തടാകത്തിലെ കുളങ്ങളിലെ ജലം ഉപയോഗിക്കാറുണ്ട്.

View this post on Instagram

The Spotted Lake The Spotted Lake, or Kliluk, is a strangely-patterned body of water located between the Okanagan and Similkameen Valleys in British Columbia’s desert. It contains large amounts of magnesium sulfate, calcium, and sodium sulfates, along with other minerals and traces of silver and titanium. In summer when water evaporates in the desert climate, these minerals are revealed in the “spots” of the lake’s name, each one different in colour to the next. At that point, it would be possible to walk between the salt crystal polka dots through the dry sections of the lake. (However, a fence at the site limits access and trespassing on the delicate natural wonder is not advised.) In World War I, these salts were used in the manufacturing of explosives.>>> Tasik Bertompok Tasik Bertompok, 'Spotted Lake', atau Kliluk, terletak di antara Lembah Okanagan dan Similkameen di gurun British Columbia. Ia mengandungi magnesium sulfat, kalsium, natrium sulfat, perak, titanium dan mineral lain. Pada musim panas apabila air tersejat, mineral-mineral ini terkumpul dalam tompokan air yang berasingan. Setiap tompokan air tasik ini mempunyai warna yang berbeza disebabkan kandungan mineral yang berlainan. Dalam Perang Dunia I, mineral-mineral ini digunakan dalam pembuatan bahan peledak. #spottedlake #sasetfacts #generalknowledge #faktasaset #pengetahuanam

A post shared by SASET (@sasetpahang) on

ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കളടങ്ങിയ തടാകമാണ് ഖിലുക്. തടാകത്തില്‍ കൂടുതലായുള്ളത് മഗ്‌നീഷ്യം സള്‍ഫേറ്റിന്റെ സാന്നിധ്യമാണ്. കാല്‍സ്യവും സോഡിയം സള്‍ഫേറ്റുകളുമാണ് ജലത്തിലുള്ള മറ്റു പ്രധാന ധാതുക്കള്‍. ചില കുളങ്ങളില്‍ മറ്റ് എട്ട് ധാതുക്കളുടെ സാന്നിധ്യവും ഉള്ളതായി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. സില്‍വര്‍, ടൈറ്റാനിയം എന്നിവയടക്കമുള്ള നാലു ധാതുക്കളും കുറഞ്ഞ അളവില്‍ കുളങ്ങളിലെ ജലത്തിലുണ്ട്.

https://instagram.com/p/BMl1m7Cjt1i/?utm_source=ig_embed